Connect with us

Business

എണ്ണവിലയിടിവ് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 45 ഡോളറായി കുറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30-40 ദിവസത്തേക്കുള്ള എണ്ണ മുന്‍കൂറായാണ് എണ്ണക്കമ്പനികള്‍ വാങ്ങിവെക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോള്‍ പെട്ടന്ന് വില കുറക്കാന്‍ കമ്പനികള്‍ മടിക്കുന്നത് ഇതുകൊണ്ടാണ്.

എന്നാല്‍ വില കുറക്കാതെ വന്‍ ലാഭമാണ് എണ്ണക്കമ്പനികള്‍ കൊയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. അതിനാല്‍ ജനുവരി അവസാനമോ അല്ലെങ്കില്‍ ഡല്‍ഹി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ വില കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest