Connect with us

Kerala

മര്‍കസ് നോളജ് സിറ്റി; വാര്‍ത്തകള്‍ വാസ്തവവിരുദ്ധം

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളേജ്, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയത് അനുമതി വാങ്ങാതെയാണെന്ന പത്രവാര്‍ത്ത ശരിയല്ല. നിയമപരമായി രേഖാമൂലം അനുമതി നേടിയതിന്റെ ശേഷം മാത്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

നോളജ് സിറ്റിയിലേക്ക് കാസര്‍ഗോഡുകാരനായ ഒരു വ്യക്തിയോട് മൂന്നുകോടി രൂപ കടം വാങ്ങി രണ്ട് കോടി തിരിച്ചുകൊടുത്ത് ഒരു കോടി തിരിച്ചുകൊടുക്കാനുണ്ടെന്ന് ഒരു പത്രം എഴുതിയതും വ്യാജമാണ്. അങ്ങിനെ ഒരു കാസര്‍ഗോഡ്കാരനോട് മൂന്ന് കോടിയല്ല മൂന്ന് രൂപപോലും വാങ്ങിയ ഇടപാട് നടന്നിട്ടില്ല. അങ്ങിനെ നടന്നതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തടയപ്പെട്ട സ്ഥലത്താണ് നോളജ് സിറ്റി വരുന്നതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് താല്‍കാലിക ഇഞ്ചംഗ്ഷന്‍ വാങ്ങിയിട്ടുള്ളത്. യാഥാര്‍ത്ഥ്യം കോടതിയെ ബോധിപ്പിക്കും. കുപ്രചരണങ്ങള്‍ നടത്തിയും തെറ്റിദ്ധാരണകള്‍ പരത്തിയും സമൂഹനന്മയെയും വികസനപ്രവര്‍ത്തനങ്ങളെയും തടയുകയും രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നവരുടെ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കരുതെന്ന് മര്‍കസ് നോളജ് സിറ്റി അധികൃതര്‍ അറിയിച്ചു.

Latest