Connect with us

Kerala

വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് സുരേഷ് ഗോപി

Published

|

Last Updated

തിരുവനന്തപുരം: നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഹിന്ദു സമൂഹം മുന്നോട്ടുവരണമെന്ന് ചലച്ചിത്രതാരം സുരേഷ് ഗോപി. ഹിന്ദുസമൂഹം മനസ്സുവെച്ചാല്‍ പദ്ധതിയുടെ സാമ്പത്തികാവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയും. ജനങ്ങളുടെ മാത്രം പദ്ധതിയായി ഇതിനെ വളര്‍ത്തിക്കൊണ്ടുവരണം. ഇതിനായി ഹിന്ദുസംഘടനാ നേതാക്കള്‍ കൂടിയാലോചനകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുറമുഖത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ഒറ്റുകാരെന്നാണ് വിളിക്കേണ്ടത്. ഇവരെ സമൂഹം ഒറ്റപ്പെടുത്തണം. എതിര്‍ക്കുന്നവര്‍ പദ്ധതിയുടെ ആവശ്യകതയും ഗുണങ്ങളും കൂടി മനസ്സിലാക്കണം.
വിഴിഞ്ഞം തുറമുഖ പദ്ധതി ഉടന്‍ നിര്‍മാണം തുടങ്ങണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ്‌ഗോപി വിവാദ പ്രസ്താവന നടത്തിയത്.
മാര്‍ച്ചിനെത്തിയവര്‍ക്കിടയിലേക്കെത്തി വിഴിഞ്ഞം പദ്ധതി നടപ്പായാല്‍ നിങ്ങള്‍ക്കും കോടീശ്വരനാവാമെന്ന് സ്വകാര്യചാനലിലെ ടെലിവിഷന്‍ ഷോയെ സൂചിപ്പിച്ച് സുരേഷ് ഗോപി പറഞ്ഞു. വെള്ളയമ്പലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ഉച്ചക്ക് 12 മണിയോടെയാണ് സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയത്.

Latest