Connect with us

National

സല്‍മാന്‍ ഖാനെതിരായ കേസ് പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് സുപ്രീംകോടതി. രാജസ്ഥാന്‍ കോടതിയോടാണ് വീണ്ടും പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. രാജസ്ഥാന്‍ സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.
കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി രാജസ്ഥാന്‍ ഹൈക്കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു. വിചാരണ കോടതിയുടെ അഞ്ച് വര്‍ഷത്തടവ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്. 1998ലാണ് കേസിനാസ്പദമായ സംഭവം. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നതാണ് കൃഷ്ണമൃഗം.

Latest