Connect with us

Palakkad

മാണിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് പൊതു പ്രവപവര്‍ത്തകനെ

Published

|

Last Updated

മണ്ണാര്‍ക്കാട്: അകാലത്തില്‍ മരണപ്പെട്ട കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ. കെ വി മാണിയുടെ നിയോഗത്തിലൂടെ മണ്ണാര്‍ക്കാടിന് നഷ്ടമായത് സജീവമായ ഒരു പ്രവര്‍ത്തകനെയാണ്.
ദീര്‍ഘകാലമായി മണ്ണാര്‍ക്കാടിന്റെ പൊതു സാംസ്‌കാരിക പ്രവര്‍ത്തന മേഖലയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിക്വമായിരുന്നു മാണിയുടെത്.
ഒരു കാലത്ത് രാഷ്ട്രീയത്തോടൊപ്പം മണ്ണാര്‍ക്കാടിന്റെ സാംസ്‌കാരിക മേഖലയെ ഉണര്‍വോടെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച തരംഗിണി ക്ലബ്ബിന്റെ അധ്യക്ഷതനായാണ് മാണി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായെത്തിയത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റികേറ്റ് അംഗം, കര്‍ഷക സംഘടനയായ സെഡാക്കിന്റെ സ്ഥാപകരിലൊരാള്‍, മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്തംഗം, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുള്‍പ്പെടെ നിരവധിയാളുകളാണ് ഇന്നലെ അന്തിമോചാരം അര്‍പ്പിക്കാനെത്തിയത്.
കേരള കോണ്‍ഗ്രസ് നേതാക്കളായ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്, മോന്‍സ് ജോസഫ് എം എല്‍ എ, തോമസ് ഉണ്ണി.യാടന്‍ എം എല്‍ എ, ജേക്കബ് മൈക്കിള്‍, കൂടാതെ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കെ അച്ചുതന്‍ എം എല്‍ എ, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല, കെ പി സി സെക്രട്ടറി പി ജെ പൗലോസ്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി വി ജോളി, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
മാണിയുടെ സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 2മണിക്ക് പെരിമ്പടാരി ഫെറോന പളളി സെമിത്തേരില്‍ നടക്കും. സംസ്‌കാര ചടങ്ങില്‍ മന്ത്രിമാരായ കെ എം മാണി, പി ജെ ജോസഫ്, ജോസ് കെ മാണി എം പി, ജോയ് എബ്രഹാം എന്നിവര്‍ പങ്കെടുക്കും. പരേതനോടുളള ആദരസൂചകമായി ബുധനാഴ്ച ഉച്ചക്ക് 2മണി മുതല്‍ 4മണിവരെ മണ്ണാര്‍ക്കാട് നഗരത്തില്‍ കടകളടച്ചിടും. സംസ്‌കാര ചടങ്ങിന് ശേഷം വൈകീട്ട് 4മണിക്ക് എം പി ഓഡിറ്റോറിയത്തില്‍ സര്‍വ്വകക്ഷി അനുശോചനം നടക്കും.

Latest