Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: നീലഗിരിയില്‍ പരിശോധന ശക്തമാക്കി

Published

|

Last Updated

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ നീലഗിരി ജില്ലയില്‍ പരിശോധന ശക്തമാക്കി. അതിര്‍ത്തി ഗ്രാമങ്ങളിലും, ആദിവാസി ഗ്രാമങ്ങളിലും പരിശോധന നടത്തുന്നുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വാഹനങ്ങള്‍ കനത്ത പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. നാടുകാണി, പാട്ടവയല്‍, കക്കനഹള്ള, ചോലാടി, താളൂര്‍, എരുമാട്, കക്കുണ്ട, നമ്പ്യാര്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ ചെക്‌പോസ്റ്റുകളിലാണ് പോലീസുകാര്‍ വാഹന പരിശോധന നടത്തുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് തോക്കേന്തിയ പോലീസുകാരെ കാവല്‍ നിര്‍ത്തിയിട്ടുമുണ്ട്. അയല്‍ സംസ്ഥാനമായ കേരളത്തില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടര്‍കഥയായതോടെയാണ് നീലഗിരിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. മാവോയിസ്റ്റുകള്‍ നീലഗിരി വനമേഖലയും താവളമാക്കാന്‍ സാധ്യതകളേറെയാണ്.
കഴിഞ്ഞ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നീലഗിരി സന്ദര്‍ശിച്ചിരുന്നു. എ ഡി ജി പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നീലഗിരിയിലെത്തിയിരുന്നത്.

Latest