Connect with us

Malappuram

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

താനൂര്‍: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു. എളാരം കടപ്പുറം മൂസാന്റെ പുരക്കല്‍ കോയയുടെ ഉടമസ്ഥതയിലുള്ള തോണി കരയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മത്സ്യവുമായി വരുന്നതിനിടയിലാണ് ശക്തമായ തിരമാലയില്‍പെട്ട് തോണി മറിഞ്ഞത്.
എട്ട് പേരാണ് തോണിയിലുണ്ടായിരുന്നത്. തോണിയിലെ എഞ്ചിന്‍, വല എന്നിവയടക്കം എല്ലാം നഷ്ടപ്പെട്ടു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന അല്‍ബദര്‍ ബോട്ടിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്.