Connect with us

Kozhikode

വിധി കര്‍ത്താക്കള്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിധി കര്‍ത്താക്കള്‍ ഇത്തവണ പോലീസിന്റെയും വിജിലന്‍സിന്റെയും അതീവ നിരീക്ഷണത്തില്‍. ഇവരുടെ നീക്കങ്ങളും ഫോണ്‍ സംഭാഷണങ്ങളും നിരീക്ഷിക്കും.
വിധികര്‍ത്താക്കളുടെ പാനല്‍ അതീവ രഹസ്യമായാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവരുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും മറ്റും വിലയിരുത്തിയശേഷമാണ് സംസ്ഥാനതലത്തിലുള്ള പാനല്‍ തയ്യാറാക്കിയത്. ഇത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ ഏതൊക്കെ മത്സരങ്ങള്‍ക്ക് വിധികര്‍ത്താക്കളാണെന്ന് അവസാന നിമിഷം മാത്രമേ സംഘാടകര്‍ക്ക് അറിയിക്കുകയുള്ളൂ. വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ക്ക് തര്‍ക്കമുണ്ടായാല്‍ അപ്പീല്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതി നല്‍കാം. വിധികര്‍ത്താക്കള്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ പരിശോധിച്ച് കര്‍ശന നടപടിയുണ്ടാകും ആരോപണം തെളിഞ്ഞാല്‍ ഇവരെ കരിമ്പട്ടികയില്‍ പെടുത്തി തുടര്‍ കലോത്സവങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും. കലോത്സവ നഗരിയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Latest