Connect with us

Kozhikode

സി പി എം ജില്ലാ സമ്മേളനം തുടങ്ങി: നിയമം സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാറിന് ഭരിക്കാന്‍ അവകാശമില്ല: കോടിയേരി

Published

|

Last Updated

വടകര: ഐ എ എസ് ഓഫീസറുടെ മുഖത്ത് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിച്ച നടപടി നിയമ വാഴ്ച കാറ്റില്‍ പറത്തുന്നതാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണന്‍. ടൗണ്‍ ഹാളില്‍ സി പി എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിയമവാഴ്ച നഷ്ടപ്പെട്ടതിന്റെ തെളിവാണിത്. ആര്‍ എസ് എസ് നേതാവ് തൊഗാഡിയയുടെ പേരിലുണ്ടായിരുന്ന കേസും തിരുവനന്തപുരത്തെ 33 ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ കേസും പിന്‍വലിച്ച് ഇടതു പക്ഷത്തെ കടന്നാക്രമിക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. നിയമം സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രിയ്യ നിലപാട് കൊണ്ടാണ് വര്‍ഗീയ്യ ശക്തിയായ ബി ജെ പി അധികാരത്തിലേറാന്‍ കാരണമെന്ന് കൊടിയേരി പറഞ്ഞു.
മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എം കേളപ്പന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. ജില്ലാ സെക്രട്ടേറിയറ്റംഗം എം ഭാസ്‌കരന്‍, കെ കെ ശൈലജ ടീച്ചര്‍, എളമരം കരീം പ്രസംഗിച്ചു. കെ ചന്ദ്രന്‍ മാസ്റ്റര്‍ അനുശോചന പ്രമേയവും രക്ത സാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍ പേഴ്‌സണ്‍ കെ കെ ലതിക എം എല്‍ എ സ്വാഗതം പറഞ്ഞു. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.
കോട്ടപ്പറമ്പില്‍ നടന്ന സാംസ്‌കാരിക സംഗമം സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ഗായിക പി കെ മേദിനി, കരീപ്പുഴ ശ്രീകുമാര്‍, എ കെ കുമാരന്‍, ഡോ. കെ പി മോഹനന്‍ പ്രസംഗിച്ചു. വി ടി മുരളി അധ്യക്ഷത വഹിച്ചു.
ജില്ലയുടെ വികസനം അട്ടിമറിക്കുന്ന നടപടികളാണ് യു ഡി എഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിശ്കരിച്ച പദ്ധതിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ അവതരിപ്പിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
നാളെ പൊതൂ സമ്മേളനവും റെഡ് വളണ്ടിയര്‍ മാര്‍ച്ചും നടക്കും.