Connect with us

Kozhikode

കോണ്‍ഗ്രസ് മെമ്പര്‍മാരുടെ ബാര്‍ അനുകൂല നടപടി: മുന്നണിയില്‍ കലാപം മൂര്‍ഛിക്കുന്നു

Published

|

Last Updated

മുക്കം: മലയോരം ഹോട്ടലില്‍ മദ്യശാല തുടങ്ങുന്നതിന് അനുമതി നല്‍കുന്നതിനായി പഞ്ചായത്ത് യോഗത്തില്‍ സി പി എമ്മിനൊപ്പം നിന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടി യു ഡി എഫിലും കോണ്‍ഗ്രസിലും കലാപം തീര്‍ക്കുന്നു. ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെ പാര്‍ട്ടി പ്രതിനിധികള്‍ പെരുമാറിയ സംഭവത്തില്‍ ഡി സി സി പ്രസിഡന്റ് മണ്ഡലം പ്രസിഡന്റിനോട് വിശദീകരണം തേടി. ബാര്‍ വിഷയത്തില്‍ ഭരണസമിതിയില്‍ ചര്‍ച്ച നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാത്ത നടപടിയും വിവാദമായി. കോണ്‍ഗ്രസ് നടപടി മുന്നണിയുടെ പ്രതിഛായ തകര്‍ത്തെന്നും ബാര്‍ മുതലാളിമാരുടെ പണത്തിന് മുന്നില്‍ ആദര്‍ശം മറന്നവര്‍ പാഠം പഠിക്കുമെന്നും മുസ്‌ലിം ലീഗ് പ്രതികരിച്ചു. പരിഹാര നടപടി ഉണ്ടാകാത്തപക്ഷം പഞ്ചായത്തില്‍ മുന്നണി ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്നും ലീഗ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടരഞ്ഞി കൊടിയത്തൂര്‍, മുക്കം, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളും നേതൃത്വത്തിനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റും വയനാട് എം പിയുടെ സ്വന്തക്കാരനുമായ നേതാക്കള്‍ പോലും ബാറിന് അനുകൂലം നിന്നത് കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചയാണ്. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാല ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest