Connect with us

Kerala

സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട നിര്‍ത്തണമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

തൃശൂര്‍: സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട നിര്‍ത്തണമെന്ന്  ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇവരെ നേരിടാന്‍ കോടികള്‍ ചിലവഴിക്കുന്നത് നിര്‍ത്തണം.പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ ചെലവഴിക്കേണ്ട ആവശ്യമില്ല. തോക്കിന്‍കുഴലിലൂടെയല്ല ഇവരെ നേരിടേണ്ടത്. മാവോയിസ്റ്റുകളെ ആശയപരമായാണ് നേരിടേണ്ടത്. ഇവര്‍ക്കെതിരായ പോരാട്ടത്തിന്റെ പേര് പറഞ്ഞ് ആയുധം സംഭരിക്കുന്നതിനോട് യോജിപ്പില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
മാവോയിസ്റ്റുകളുടെ പോരാട്ടം നീതിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിരുദ്ധമല്ല ബ്ലേഡ് മാഫിയാ വിരുദ്ധമാണ് ഇവരുടെ പോരാട്ടം. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മാവോയിസ്റ്റകളുടെ നിലപാട് സഹായകരമായിട്ടുണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.