Connect with us

Gulf

'ശ്രേഷ്ഠപ്രവാചകന്‍' ഐ.സി.എഫ് സെമിനാര്‍ സംഘടിപ്പിച്ചു

Published

|

Last Updated

ദോഹ:പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതസന്ദേശം സമാധാനത്തി ന്റെതും പരസ്പര സഹവര്‍ത്തിത്വത്തിന്റെതുമാണെന്ന് “ശ്രേഷ്ഠ പ്രവാചകന്‍” എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ദോഹ, എയര്‍പോര്‍ട്ട്, വക്ര സെന്‍ട്രല്‍ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച തിരുനബിസെമിനാര്‍ അഭിപ്രായ പ്പെട്ടു. ലോകത്തിന് ഉത്തമ മാതൃകകള്‍ നബിയിലുണ്ട്.മതത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വരെ ഒറ്റപ്പെടുത്തുകയും അത്തരക്കാരെ കുറിച്ച് സമൂഹത്തെ ബോധവ ല്‍ക്കരിക്കുകയും വേണം.ആഘോഷം ആഭാസമാക്കുന്നവരും നബിസ്‌നേഹ ത്തിന്റെ മറവില്‍ ആക്രമണങ്ങള്‍ നടത്തുന്നവരും പ്രതിനിധീകരിക്കുന്നത് മനു ഷ്യത്വവിരുദ്ധമായ ആശയങ്ങളാണ്.അക്രമങ്ങളോ തീവ്രവാദഭീകര ചിന്തകളോ നഷ്ടങ്ങളല്ലാതെ മനുഷ്യന് നല്‍കുന്നില്ല.അബ്ദുസ്സലാം ഹാജി പാപ്പിനിശേരിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ്.ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ഹാജി മേമു ണ്ട ഉദ്ഘാടനം ചെയ്തു.ആള്‍ ഇന്ത്യ ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി പ്രൊഫ.കെ.എം.എ റഹീം വിഷയാവതരണം നടത്തി. നാരായണന്‍ (ഇന്‍കാസ്),അബ്ദുല്ലത്തീഫ് സഖാഫി കോട്ടുമല (ഐ.സി.എഫ്), ഷംസീര്‍ (സംസ്‌കൃതി),സലിം നാലകത്ത്(കെ.എം.സി.സി),അസീസ് കൊടിയത്തൂര്‍ (ആര്‍. എസ്.സി) സംബന്ധിച്ചു.മുഹ്‌സിന്‍ ചേലേമ്പ്ര മോഡറേറ്റര്‍ ആയിരുന്നു. മുജീബ് മാസ്റ്റര്‍ സ്വാഗതവും സിയാദ് എം.അലി നന്ദിയും പറഞ്ഞു.

Latest