Connect with us

Ongoing News

വിക്ടേഴ്‌സ് ചാനലില്‍ കലോത്സവം തത്സമയ സംപ്രേഷണം

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. ഉദ്ഘാടനം മുതല്‍ 18 വേദികളിലായി നടക്കുന്ന വിവിധ കലാമത്സരങ്ങളാണ് തത്സമയം സംപ്രേഷണം ചെയ്യുക.
മത്സരഫലങ്ങള്‍ ഉടന്‍ അറിയാനും വിജയികളെ പരിചയപ്പെടുത്തുന്നതിനും ഉള്‍പ്പെടെ സുസജ്ജമായ സംവിധാനങ്ങള്‍ വിക്ടേഴ്‌സ് ചാനല്‍ ഒരുക്കിയിട്ടുണ്ട്.
www.schoolkalolsavamlive.in എന്ന വെബ്‌സൈറ്റുവഴി പൂര്‍ണ സമയം വെബ്‌സ്ട്രീമിംഗും ഉണ്ടാകും. ഇതുവഴി ഒരേസമയം പത്ത് സ്റ്റേജുകളില്‍ നിന്നുള്ള വീഡിയോ വെബ്കാസ്റ്റിംഗ് ലഭിക്കും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും
ഓണ്‍ലൈനായി www.schoolkalolsavamlive.in പോര്‍ട്ടലില്‍ ലഭ്യമാക്കും. തത്സമയം റിസല്‍റ്റ് അറിയാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ അടിസ്ഥാനമാക്കിയുള്ള റിസല്‍റ്റ് സംവിധാനവും പ്രധാന വേദികളില്‍ വൈ-ഫൈ സംവിധാനവുമുണ്ട്. എല്ലാ വേദികളിലെയും മത്സരങ്ങള്‍ തത്സമയം വീക്ഷിക്കാന്‍ ഒന്നാം വേദിയില്‍ ആള്‍-ഇന്‍-വണ്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സ്‌കൂള്‍ കലോത്സവം എന്ന് സെര്‍ച്ച് ചെയ്ത് ഉപയോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. www.victersitschool.gov.in എന്ന വെബ്‌സൈറ്റിലൂടെ ലോകത്തെല്ലായിടത്തും വിക്ടേഴ്‌സ് ചാനല്‍ തത്സമയം കാണാം.