Connect with us

Eranakulam

നെല്ലു സംഭരണം: എല്ലാ കര്‍ഷകര്‍ക്കും പണം നല്‍കിക്കഴിഞ്ഞെന്ന് സപ്ലൈകോ

Published

|

Last Updated

കൊച്ചി: 2014-2015 ഒന്നാം വിളയ്ക്ക് (സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ) സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് പൂര്‍ണമായി കൊടുത്തുതീര്‍ത്തെന്ന് സപ്ലൈകോ അറിയിച്ചു.
1.43 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും 271.96 കോടി രൂപ 56,416 കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം വിളയുടെ സംഭരണം ഈ മാസം അഞ്ചിന് ആരംഭിച്ചു. വയനാട്, പാലക്കാട്, ത്യശൂര്‍, കോട്ടയം ജില്ലകളില്‍ നിന്നായി 624 കര്‍ഷകരില്‍ 1938 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. നാളെയോടെ നെല്ല് സംഭരണം കൂടുതല്‍ ഊര്‍ജിതമാകും. നാല് ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരണമാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് പണം കൊടുത്ത് തീര്‍ത്തിട്ടുള്ളത്.
കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ലെന്നും നെല്ലു സംഭരണം നിര്‍ത്തി വച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാമെന്ന് സപ്ലൈകോ അധിക്യതര്‍ അറിയിച്ചു.