Connect with us

Alappuzha

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കീഴടങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയ നാല് പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി.ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.രണ്ടാം പ്രതി സി പി എം കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ സെക്രട്ടറി പി സാബു, മൂന്ന് മതുല്‍ അഞ്ച് വരെ പ്രതികളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് പ്രതികള്‍ കേസ് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് എസ് പി. ആര്‍ കെ ജയരാജിന്റ തൃശൂര്‍ ഓഫീസില്‍ കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയ ഹൈക്കോടതി 10 ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒന്നാം പ്രതിയായ ലതീഷ് ബി ചന്ദ്രന്‍ ഡിസംബര്‍ 22ന് കീഴടങ്ങിയിരുന്നു. പിന്നീട് ലതീഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

Latest