Connect with us

Palakkad

പാലക്കാട് ജില്ലാ എസ് എസ് എഫിന് പുതിയ സാരഥികള്‍

Published

|

Last Updated

പാലക്കാട്: “നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട്” എന്ന പ്രമേയത്തിലുള്ള എസ് എസ് എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പാലക്കാട് ജില്ലാ കൗണ്‍സില്‍ വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹാശിര്‍ സഖാഫി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗങ്ങളായ അശ്‌റഫ് അഹ്‌സനി ആനക്കര, യാഅ്ഖൂബ് മാസ്റ്റര്‍ പൈലിപ്പുറം, എം വി സിദ്ദീഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എ റഹിം, പി കെ സകീര്‍ മാസ്റ്റര്‍ അരിമ്പ്ര പങ്കെടുത്തു. സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി യൂസുഫ് സഖാഫി വിളയൂര്‍ (പ്രസി.), സൈതലവി പൂതക്കാട് (ജന. സെക്ര.), തൗഫീഖ് അല്‍ഹസനി (ട്രഷ.), ജാബിര്‍ സഖാഫി മാപ്പാട്ടുകര, സലാം സഖാഫി പള്ളിക്കുളം (വൈ. പ്രസി.), നവാസ് പഴമ്പാലക്കേട്, റഫീഖ് കയിലിയാട്, നൗഫേല്‍ പാവുകോണം (ജോ. സെക്ര.), ബശീര്‍ സഖാഫി വണ്ടിത്താവളം (ഹയര്‍സെക്കന്‍ഡറി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.