Connect with us

Kannur

നാളെ ഉദ്ഘാടനം; കണ്ണൂരില്‍ വിവാദം

Published

|

Last Updated

കണ്ണൂര്‍: ദേശീയ ഗെയിംസിനുവേണ്ടി കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് നാളെ നടക്കാനിരിക്കെ സ്റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിനെച്ചൊല്ലി വിവാദം. സ്റ്റേഡിയത്തിന്റെ അകത്ത് വുഡന്‍ ഫ്‌ളോറിംഗ്ല്‍ ചടങ്ങ് നടത്തുന്നതിനെതിരെ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷനുമാണ് രംഗത്തെത്തിയത്.
എതിര്‍പ്പിനെ വകവെക്കാതെ കണ്ണൂര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ചിലര്‍ സ്വേച്ഛാധിപത്യപരമായാണ് പെരുമാറുന്നത.് ദേശീയ ഗെയിംസിന് പതിനഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെ വുഡന്‍ ഫ്‌ളോറിംഗില്‍ ആയിരക്കണക്കിന് ആള്‍ക്കാരെ പങ്കെടുപ്പിച്ച് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി വി പി പവിത്രന്‍ മാസ്റ്റര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. അംഗം കെ ശാന്തകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂവായിരത്തോളം ആള്‍ക്കാരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. തറയില്‍ കസേരകള്‍ നിരത്തുകയും ചെയ്യും. വന്‍ഭാരമുള്ളതാണ് സ്ഥാപിക്കുന്ന സ്റ്റേജ്. ഇതൊക്കെ വുഡന്‍ഫ്‌ളോറിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകും.
ഫ്‌ളോറിംഗിന് തകരാര്‍ സംഭവിച്ചാല്‍ അതിനുത്തരവാദിത്വം സംഘാടകര്‍ക്ക് മാത്രമാണ്. ഇന്റര്‍നാഷണല്‍ കായികതാരങ്ങളെ പോലും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് മറ്റൊരു ആരോപണം. സംഘാടക സമിതിയുടെ ചെയര്‍മാനായ കൃഷി മന്ത്രി കെ പി മോഹനന്‍ സമിതിയിലെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയാണെന്നും ആരോപിച്ചു. അതിനിടെ സംഘാടക സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കൃഷി മന്ത്രി കെ പി മോഹനന്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

Latest