Connect with us

International

യു എസ് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇസില്‍ ഹാക്ക് ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍: ഇസില്‍ തീവ്രവാദികളെന്ന് അവകാശപ്പെടുന്നവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇതിനെ തുടര്‍ന്ന്, യു എസ് സൈന്യത്തിനും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ നിരവധി ഭീഷണികളും ട്വിറ്റര്‍ അക്കൗണ്ട് വഴി തീവ്രവാദികള്‍ ട്വീറ്റ് ചെയ്തു. സൈബര്‍ സുരക്ഷയെ കുറിച്ച് പ്രസിഡന്റ് ബരാക് ഒബാമ പ്രസംഗം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടെയാണ് തീവ്രവാദികള്‍ സുപ്രധാനമായ സൈനിക വിഭാഗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. അമേരിക്കന്‍ സൈനികരേ, ഞങ്ങള്‍ വരുന്നു, പിറകുവശം ശ്രദ്ധിക്കൂ. ഇസില്‍ ഇവിടെയുമുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറുകളിലും സൈനിക കേന്ദ്രങ്ങളിലും ഞങ്ങളെത്തിയിരിക്കുന്നു എന്നു തുടങ്ങിയ സന്ദേശങ്ങളും ഇതിലുണ്ട്.
ഹാക്കര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈനിക കേന്ദ്രം അറിയിച്ചു.

Latest