Connect with us

International

വീണ്ടും പ്രവാചകന്റെ കാര്‍ട്ടൂണ്‍; മുന്നറിയിപ്പുമായി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി

Published

|

Last Updated

കൈറോ: ലോക മുസ്‌ലിംകള്‍ മുഴുവന്‍ പ്രതിഷേധത്തിന് വീണ്ടും കാരണമാകുന്ന തരത്തില്‍ നബി നിന്ദാ കാര്‍ട്ടൂണ്‍ പുതിയ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്താനുള്ള ഷാര്‍ളി ഹെബ്‌ദോ മാഗസിന്‍ നടപടിക്കെതിരെ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി മുന്നറിയിപ്പ് നല്‍കി. ഈ നടപടി വര്‍ഗീയമാണെന്നും ലോകത്തുള്ള മുഴുവന്‍ മുസ്‌ലിംകളുടെയും വെറുപ്പിന് ഇത് കാരണമാകുമെന്നും മുഫ്തി ശൗഖി അല്ലാം ഓര്‍മപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ച ഷാര്‍ളി ഹെബ്‌ദോക്കെതിരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ന് പുറത്തിറക്കുന്ന പുതിയ മാഗസിനില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തുന്നത്. മൂന്ന് ലക്ഷം കോപ്പികള്‍ പുറത്തിറക്കുമെന്നാണ് മാഗസിന്‍ അധികൃതരുടെ അവകാശവാദം. കഴിഞ്ഞ ആഴ്ച നടന്ന തീവ്രവാദി ആക്രമണത്തിനിടെ മാഗസിനിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Latest