Connect with us

National

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ച് ആര്‍ എസ് എസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ ആര്‍ എസ് എസിന്റെ സാമ്പത്തികകാര്യ വിഭാഗമായ സ്വദേശി ജാഗ്രണ്‍ മഞ്ച് (എസ് ജെ എം). കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും മഞ്ച് ആവശ്യപ്പെട്ടു.
സാമൂഹികാഘാത നിര്‍ണയവും ഭക്ഷ്യ സുരക്ഷാ കണക്കുകളും ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സിനെ എസ് ജെ എം എതിര്‍ത്തു. യു പി എ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ഭാഗമായിരുന്നു ഇവ രണ്ടും. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സില്‍ സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഇവ പൊളിച്ചടുക്കിയിരുന്നു. ഇത്തരമൊരു അവസ്ഥ ഒഴിവാക്കേണ്ടിയിരുന്നു. സത്‌ബോധത്തോടെ സര്‍ക്കാര്‍ ഇത് ഭേദഗതി ചെയ്യുമെന്നാണ് പ്രതിക്ഷ. ഇത് പാര്‍ലിമെന്റില്‍ പാസ്സാക്കേണ്ടതുണ്ട്. എസ് ജെ എം ദേശീ കോ- കണ്‍വീനര്‍ അശ്വനി മഹാജന്‍ പറഞ്ഞു. ഏതൊരു ഭൂമിയേറ്റെടുക്കല്‍ പദ്ധതിയുടെയും ഭാഗമായി അന്താരാഷ്ട്രതലത്തില്‍ സ്വീകാര്യമായ ഒന്നായിരുന്നു സാമൂഹികാഘാത നിര്‍ണയവം. ബി ജെ പി കൂടി പങ്കെടുത്ത നിരവധി കൂടിയാലോചനകള്‍ക്ക് ശേഷമാണ് അത്തരമൊരു നിയമം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്നത്. പാര്‍ലിമെന്റിലും ബി ജെ പി അനുകൂലിച്ചു. മഹാജന്‍ പറഞ്ഞു.
എസ് ജെ എമ്മിന്റെ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ തള്ളിയാലോയെന്ന ചോദ്യത്തിന് മഹാജന്‍ ഇങ്ങനെ മറുപടി നല്‍കി. “സര്‍ക്കാറുമായി കൂടിയാലോചനകള്‍ നടത്തുന്നുണഅട്. പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷ.” വ്യവസായവത്കരണത്തിന് അടിയന്തരമായി വേണ്ടതിനാലാണ് പുതിയ നിയമമെന്ന ന്യായീകരണമാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. അടിയന്തര സ്വഭാവം ഉണ്ടാകാം. പക്ഷെ അതിന് വേണ്ടിയുള്ള കാത്തിരിപ്പും മുഖ്യമായ വിഷയമാണ്. ഭൂമിയേറ്റെടുക്കല്‍ കൊണ്ടു ജനങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ട വിഷയമാണ്. എല്ലാ തരത്തിലും അവര്‍ക്ക നഷ്ടപരിഹാരം നല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. മഹാജന്‍ ചൂണ്ടിക്കാട്ടി. ഭൂമിയേറ്റെടുക്കലിലൂടെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക മാത്രമല്ല, അവശ്യം വേണ്ട വികസനപ്രവര്‍ത്തനത്തില്‍ സഹായിക്കുക കൂടിയുണ്ടെന്ന ന്യായമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉയര്‍ത്തിയിരുന്നത്.

Latest