Connect with us

National

ഖുര്‍ഷിദിന്റെ ട്രസ്റ്റിനെതിരായ അന്വേഷണം സി ബി ഐക്ക് കൈമാറി

Published

|

Last Updated

ഫാറൂഖാബാദ്: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദിനെതിരെയുള്ള വിവാദമായ ട്രസ്റ്റ് കേസ് സി ബി ഐ ക്ക് കൈമാറി. കേസില്‍ ഭാര്യ ലുയിസിനെയും ഉള്‍പ്പെടുത്തി കേസ് സി ബി ഐ ക്ക് കൈമാറിയ വിവരം കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗഹ്‌ലോട്ടാണ് അറിയിച്ചത്.
അംഗവൈകല്യമുള്ളവരെ സംരക്ഷിക്കുന്നതിനായി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാനാണ് സി ബി ഐയെ ചുമതലപ്പെടുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു. സല്‍മാന്‍ ഖുര്‍ഷിദിന്റെയും ഭാര്യ ലൂയിസിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് സര്‍ക്കാറില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വ്യാജ രേഖ ചമച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണം ഖുര്‍ഷിദും ഭാര്യയും നിഷേധിച്ചു. വൈകല്യമുള്ളവരായ താഴ്ന്ന ജാതിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതായി തവര്‍ചന്ദ് പറഞ്ഞു.