Connect with us

National

ഹിന്ദു സ്ത്രീകള്‍ക്ക് 5 കുട്ടികള്‍ വേണം എന്ന് ബിജെപി നേതാവ്

Published

|

Last Updated

കൊല്‍ക്കത്ത: ഹിന്ദു സ്ത്രീകള്‍ക്ക് 4 കുട്ടികള്‍ വേണം എന്ന ബിജെപി എംപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഒരു ബിജെപി നേതാവ് കൂടി വിവാദ പ്രസ്താവനയുമായി രംഗത്ത്. ബംഗാളിലെ ബിജെപി നേതാവാണ് വിവാദ പ്രസ്താവന നടത്തിയത്. ഹിന്ദു സ്ത്രീകള്‍ക്ക് അഞ്ച് കുട്ടികള്‍വരെ വേണം എന്നാണ് ബിജെപി നേതാവായ ശ്യാംലാല്‍ ഗോസ്വാമി എന്ന നേതാവ് പ്രസംഗിച്ചത്. ഒരു പൊതുയോഗത്തിലാണ് ഇദ്ദേഹത്തിന്റെ പ്രസ്താവന എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മീററ്റിലാണ് ബിജെപി എംപിയായ സാക്ഷി മഹാരാജ് ഹിന്ദു വനിതകള്‍ക്ക് 4 കുട്ടികള്‍ വേണം എന്ന പ്രസ്താവന ഇറക്കിയത്.

Latest