Connect with us

Gulf

അസ്‌മോ പുത്തന്‍ ചിറക്ക് പുരസ്‌കാരം

Published

|

Last Updated

ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘം യു എ ഇയിലെ എഴുത്തുകാര്‍ക്കായി നല്‍കിവരുന്ന അക്ഷര മുദ്ര പുരസ്‌കാരം കവി അസ്‌മോ പുത്തന്‍ചിറക്ക്. ആധുനിക മലയാളകാവ്യശാഖ്ക്ക് അസ്‌മോ പുത്തന്‍ചിറ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഏപ്രിലില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍വെച്ച് നടക്കുന്ന പാം വാര്‍ഷികാഘോഷത്തില്‍ അവാര്‍ഡ് വിതരണംചെയ്യും.
പ്രവാസലോകത്തെ നവാഗതരായ എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന അക്ഷരതൂലിക പുരസ്‌കാരത്തിനുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ആണെന്ന് ഭാരവാഹികളായ വിജു. സി പരവൂര്‍, സലീം അയ്യനത്ത്, വെള്ളിയോടന്‍, സുകുമാരന്‍ വെങ്ങാട്ട് അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-4146105, 5152068.

Latest