Connect with us

Gulf

ശാസ്ത്ര പ്രതിഭാ സംഗമം 16ന്

Published

|

Last Updated

അബുദാബി: ശാസ്ത്ര സാങ്കേതിക രംഗത്ത് കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ കണ്ടെത്തി സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രതിഭാ സംഗമം ജനുവരി 16 (വെള്ളി)ന് വൈകുന്നേരം നാല് മുതല്‍ എട്ട് വരെ അബുദാബി ആംഡ്‌ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു എ ഇയുടെ വിവിധ സ്‌കൂളുകളില്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുത്ത 23,000 വിദ്യാര്‍ഥികളില്‍ ഉയര്‍ന്ന റാങ്കോടെ വിജയിച്ച പന്ത്രണ്ട് വിദ്യാര്‍ഥികളെ സംഗമത്തില്‍ ആദരിക്കും. ഐ എസ് ആര്‍ ഒയുടെയും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും പിന്തുണയോടെ നടക്കുന്ന സംഗമത്തില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്റ്റേറ്റ് മന്ത്രി ഐ എസ് ചൗധരി മുഖ്യാഥിതിയായിരിക്കും. ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം, പത്മശ്രീ ബി ആര്‍ ഷെട്ടി, എം രാധാകൃഷ്ണന്‍, ജയന്ത് സഹസ്ര ബുദ്ധേ തുടങ്ങിയവര്‍ പങ്കെടുക്കും. അവാര്‍ഡ് ദാന ചടങ്ങിന് ശേഷം ഡോ. രാധാകൃഷ്ണന്‍, ബയോ ടെക്‌നോളജിയില്‍ ഇന്ത്യയുടെ സംഭാവന എന്ന വിഷയത്തില്‍ ക്ലാസെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍പിള്ള, രാജീവ് നായര്‍, മഹേഷ് നായര്‍, ടി എം നന്ദകുമാര്‍, രാമചന്ദ്രന്‍ കോളോത്ത്, അനസുദ്ദീന്‍ പങ്കെടുത്തു.