Connect with us

Gulf

ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒട്ടകയോട്ട മത്സരം ഫെബ്രുവരിയില്‍

Published

|

Last Updated

അബുദാബി;പ്രശസ്തമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒട്ടക മത്സരം ഫെബ്രുവരി ഒന്ന് മുതല്‍ 14 വരെ അബുദാബി സ്വഹിഹാന്‍ സിറ്റിയില്‍ നടക്കും.

പരമ്പരാഗത കളികള്‍, ഭക്ഷണ വിഭവങ്ങള്‍, ഒട്ടക സൗന്ദര്യ മത്സരം, ഫാല്‍ക്കണ്‍ മത്സരങ്ങള്‍ എന്നിവയും ഒട്ടക മത്സരത്തിന്റെ ഭാഗമായി നടക്കും. പരമ്പരാഗതമായി തയ്യാറാക്കിയ ഗ്രാമത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. കരകൗശല വിഭവങ്ങളുടെ വില്‍പനയും പ്രദര്‍ശനവും, കുതിര സവാരി, നറുക്കെടുപ്പുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്.
പഴയ തലമുറക്കാരുടെ മത്സരത്തിനായി പ്രത്യേകം സ്ഥലവും തയ്യാറാക്കുന്നുണ്ട്. യു എ ഇയുടെ ചരിത്രവും പാരമ്പര്യവും പൈതൃകവും വിവരിക്കുന്ന സോവനീറും ഫെസ്റ്റിവലിന്റെ ഭാഗമായി പുറത്തിറക്കും. ഫെസ്റ്റിവലിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഫെസ്റ്റിവല്‍ സിറ്റി പ്രത്യേക മീഡിയ റൂം തുറക്കും. യു എ ഇയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഒട്ടകത്തെ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ക്കും മത്സരം വീക്ഷിക്കുന്നതിന് അബുദാബിയുെട പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നും നിരവധി സന്ദര്‍ശകരെത്തും. എമിറേറ്റ്‌സ് പൈതൃക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Latest