Connect with us

Gulf

'ഗ്ലോറിയസ് ഹാര്‍മണി 2014' സമാപിച്ചു

Published

|

Last Updated

അബുദാബി: വൈ എം സി എ അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ “ഗ്ലോറിയസ് ഹാര്‍മണി 2014” അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ നടന്നു. ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, എതോപ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളുടെ ക്രിസ്തുമസ് സംഘ ഗാനങ്ങള്‍ പരിപാടിയെ മികവുറ്റതാക്കി.
ബേസില്‍ വര്‍ഗീസ്, എ ജെ ജോയിക്കുട്ടി, രാജന്‍ തറയശ്ശേരി പ്രസംഗിച്ചു. പരിപാടിയില്‍ മതസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.