Connect with us

Gulf

മീലാദ് മീറ്റ് സമാപിച്ചു

Published

|

Last Updated

റാസല്‍ഖൈമ: മര്‍കസ് സല്‍മാനുല്‍ ഫാരിസിയില്‍ നാലു ദിനങ്ങളിലായി നടന്ന മീലാദ് മീറ്റിന് പ്രൗഢമായ സമാപനം.
സമാപന സമ്മേളനം ശൈഖ് മഹ്ഫൂള് മുഹമ്മദ് അസ്സഹാരി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
ശൈഖ് ഇസ്മാഈല്‍ മുഹമ്മദ് അശ്ശബീബ്, ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹൈലി, പകര അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, ഹബീബ് മുസ്‌ലിയാര്‍, മൂസ മുസ്‌ലിയാര്‍, വീരാന്‍കുട്ടി മുസ്‌ലിയാര്‍, ഹമീദ് മിസ്ബാഹി, അഷ്‌റഫ് ഉമരി പ്രസംഗിച്ചു. പ്രവാചക പ്രകീര്‍ത്തനം കൊണ്ട് ധന്യമായ ചടങ്ങില്‍ സംബന്ധിക്കാന്‍ നൂറ് കണക്കിനാളുകള്‍ സെന്ററില്‍ എത്തിയിരുന്നു.