Connect with us

Gulf

രഹസ്യം ചോര്‍ത്തിയ പോലീസുകാരന്റെ വിചാരണ തുടങ്ങി

Published

|

Last Updated

ദുബൈ: ജോലിയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുത്ത കേസില്‍ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്റെ വിചാരണ ദുബൈ കോടതിയില്‍ ആരംഭിച്ചു. ഏഷ്യക്കാരനായ ഉദ്യോഗസ്ഥന്‍ തന്റെ ചില സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കൈക്കൊള്ളാന്‍ പോകുന്ന നടപടിയെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയതിന്റെ പേരിലാണ് പിടിയിലായിരുന്നത്. ഇയാളുടെ സുഹൃത്തുക്കളില്‍ ചിലര്‍ ചില കുറ്റകൃത്യങ്ങളുടെ പേരില്‍ പോലീസ് അന്വേഷിക്കുന്നവരാണ്. പിടിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കൂടെ ഇതില്‍ പങ്കാളികളായ രണ്ട് ഏഷ്യന്‍ ബിസിനസുകാരും ഒരു അറബ് വംശജനും സെയില്‍സ് മാനായി ജോലി ചെയ്യുന്ന മറ്റൊരു ഏഷ്യക്കാരനും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഫെഡറല്‍ പീനല്‍ കോഡിലെ 379-ാം അനുഛേദ പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റമെന്ന് പ്രൊസിക്യൂഷന്‍ അറിയിച്ചു.