Connect with us

Gulf

മൊബൈല്‍ പോലീസ് സ്റ്റേഷന്‍ തുടങ്ങാന്‍ പോലീസ് മേധാവിയുടെ നിര്‍ദേശം

Published

|

Last Updated

ദുബൈ: പോലസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്മാര്‍ട് അജണ്ടകള്‍ക്ക് ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന അംഗീകാരം നല്‍കി.
2015ലെ ദുബൈ പോലീസിന്റെ ആദ്യ ഡയറക്ടറേറ്റ് കൗണ്‍സിലിന്റെ യോഗത്തിനിടെയാണ് അജണ്ടകള്‍ക്ക് അംഗീകാരം നല്‍കിയത്. സഞ്ചരിക്കുന്ന പോലീസ് സ്റ്റേഷന്‍ രൂപീകരണം വേഗത്തിലാക്കാനും പോലീസ് മേധാവി യോഗത്തിനിടെ നിര്‍ദേശം നല്‍കി.
പോലീസ് സ്റ്റേഷനുകളില്‍ പൊതുജനങ്ങല്‍ക്ക് ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തുന്ന പോലീസ് വഹനങ്ങളാണ് സഞ്ചരിക്കുന്ന പോലീസ് സ്റ്റേഷനുകള്‍കൊണ്ട് അര്‍ഥമാക്കുന്നത്. എമിറേറ്റില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പരിപാടികള്‍ നടക്കുന്ന സ്ഥലം, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെ സഞ്ചരിക്കുന്ന പോലീസ്, സ്റ്റേഷന്റെ സേവനങ്ങള്‍ ലഭ്യമാക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാനും അനുബന്ധ സേവനങ്ങള്‍ക്കും ഈ സ്റ്റേഷനുകളെ ആശ്രയിക്കാവുന്നതാണെന്നും പോലീസ് മേധാവി അറിയിച്ചു.

Latest