National
സുനന്ദയെ കൊന്നവര്‍ ആരാണെന്ന് സുബ്രഹ്മണ്യസ്വാമിക്ക് അറിയുമെങ്കില്‍ പറയട്ടെയെന്ന് ശശിതരൂര്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേകന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസ്സി പറഞ്ഞു. സുനന്ദയെ കൊന്നവര്‍ ആരാണെന്ന് അറിയുമെങ്കില്‍ സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തട്ടെയെന്ന് ശശി തരൂര്‍ പറഞ്ഞു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോട് നിര്‍ദ്ദേശിച്ചതായി ബസ്സി പറഞ്ഞു.സുനന്ദയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ലണ്ടനിലെ ലാബിലേക്കയച്ച് പരിശോധിക്കുന്നതിന് അന്വേഷണസംഘത്തിന് അനുമതി ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം സാംപിളുകള്‍ പരിശോധനക്കായി അയക്കുമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പൊലീസ് തയ്യാറാക്കിയ സാക്ഷിപട്ടികയിലുള്ളവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. അതിനിടെ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ശശി തരൂര്‍ രംഗത്തെത്തി. സുനന്ദയെ കൊന്നവരരാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമിക്ക് അറിയാമെങ്കില്‍ അത് വെളിപ്പെടുത്തണമെന്ന് ശശി തരൂര്‍ പറഞ്ഞു.