Connect with us

International

ഭീകരതയ്‌ക്കെതിരെ ഇന്ത്യയും പാകിസ്ഥാനും ഒന്നിക്കണമെന്ന് ജോണ്‍ കെറി

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും ഭീകരവാദം തുടച്ചുനീക്കുന്നതിന് ഒന്നിച്ചുനില്‍ക്കണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരു രാജ്യങ്ങളും സമാധാന ചര്‍ച്ചകള്‍ തുടരണം. ഇന്ത്യയുടേയും പാകിസ്ഥാന്റേയും പുരോഗതിക്ക് ചര്‍ച്ച അനിവാര്യമാണ്. ഇതിനുവേണണ്ട സഹായങ്ങളെല്ലാം അമേരിക്ക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, സര്‍ദാജ് അസീസ് എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടതായും കെറി പറഞ്ഞു. തീവ്രവാദികള്‍ പാകിസ്ഥാനും അയല്‍ രാജ്യങ്ങള്‍ക്കും യുഎസിനും വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest