Connect with us

Palakkad

കാര്‍ഷിക-ചക്ക മഹോത്സവം സമാപിച്ചു

Published

|

Last Updated

പാലക്കാട്: പീപ്പിള്‍സ് സര്‍വീസ് സര്‍വ്വീസ് സൊസൈറ്റിയും നബാര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പൊലിമ കാര്‍ഷിക-ചക്കമഹോത്സവം സംഘടിപ്പിച്ചത്. സമാപന സമ്മേളനം മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സമൂഹത്തെ സേവിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമൂഹവും സര്‍ക്കാരും തയ്യാറാവണമെന്ന് മുന്‍ എംഎല്‍എയും കര്‍ഷകനുമായ കെ.കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. പാലിനും പെട്രോളിനുമെല്ലാം ഒരു രൂപ കൂടിയാല്‍പോലും ഇന്ന് ചര്‍ച്ചയാണ്. പക്ഷേ കാര്‍ഷിക ഉല്പന്നങ്ങളുടെയും കര്‍ഷകന്റെയും കാര്യത്തില്‍ ഇതൊന്നുമില്ല. സമൂഹത്തെ ഇവന്‍ സേവിച്ചുവെന്നത് സര്‍ക്കാര്‍ അറിയണം. മാന്യമായ വരുമാനം ഇവര്‍ക്ക് നല്‍കണം. അല്ലാത്തപക്ഷം കര്‍ഷകസമൂഹംതന്നെ ഇല്ലാതായിപോകും. ഗ്രാമീണമേഖലയില്‍ 49 ശതമാനം പേരും കടക്കെണിയിലാണ്. കാര്‍ഷിക നയം ഇതിനുള്ള പരിഹാകണമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. നബാര്‍ഡ് ഡിഡിഎം രമേഷ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍ ടിഒ ടി ജെ തോമസ്, എം എന്‍ ഗോകുല്‍ദാസ്, കെ വി ഉഷ, കെ എസ് പ്രദീപ്, ഡെന്നി തെങ്ങുംപള്ളി, സിജു മാത്യു തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ആലത്തൂര്‍ ജോയിന്റ് ആര്‍ടിഒ കെ സി മാണി സമ്മാനദാനം നിര്‍വഹിച്ചു. സമാപനസമ്മേളനത്തിനു ശേഷം കാര്‍ഷിക സെമിനാര്‍ നടന്നു. തെങ്ങുകൃഷിയുടെ ഭാവി മൂല്യവര്‍ധനവിലൂടെ മാത്രം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം ഉദ്ഘാടനം ചെയ്തു. കോക്കനട്ട് പ്രൊഡ്യൂസര്‍ കണ്‍സള്‍ട്ടന്റ് പി. പത്മനാഭന്‍ സെമിനാറിന് നേതൃത്വം നല്കി. കെ ഡി ജോസഫ് മോഡറേറ്ററായി. കാര്‍ഷികമത്സര വിഭാഗത്തില്‍ ഇന്നലെ തെങ്ങുകയറ്റം, ഓലമെടയല്‍, തേങ്ങാ ചിരണ്ടല്‍, ഓലപ്പന്ത്, ഓലപ്പീപ്പി, വാച്ച്, കണ്ണട നിര്‍മ്മാണ മത്സരങ്ങള്‍ നടന്നു. ഫാ. സെബാസ്റ്റ്യന്‍ മംഗലന്‍ സമ്മാനദാനം നിര്‍വഹിച്ചു.

Latest