Connect with us

Palakkad

ഐ എ എം ഇ സംസ്ഥാനതല വോളിബോള്‍ മത്സരം നാളെ

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: ഐഡിയല്‍ അസോാസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ)ന്റെ സംസ്ഥാനതല വോളിബോള്‍ മത്സരം നാളെ രാവിലെ 9മണിക്ക് മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ ക്യാംപ്‌സില്‍ ചെര്‍പ്പുളശ്ശേരി സി ഐ ഇ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലാ സോണ്‍ കമ്മറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാ തലങ്ങളില്‍ നടന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സ്‌കൂള്‍ ടീമുകളെയാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. ഹൈസ്‌കൂള്‍ തലത്തിലെ ആണ്‍കു ട്ടികളുടെ വിഭാഗത്തിലാണ് മത്സരം.
മത്സരവിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റ്കളും മെഡലുകളും യഥാക്രമം ഐ എ എം ഇ ഡയറക്ടര്‍ പ്രഫസര്‍ കെ കോയട്ടി മാസ്റ്റര്‍, വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാന്‍ സാഹിബ്, എ എ എം ഇ അഡ്മിനിസ്‌ട്രേറ്റര്‍ കെ കെ ഷമീം മാസ്റ്റര്‍, തുടങ്ങിയവര്‍ വിതരണം ചെയ്യും. ഐ എ എം ഇ പാലക്കാട് ജില്ലാ കണ്‍വീനര്‍ രവീന്ദ്രന്‍ മാസ്റ്റര്‍, ഐ എ എം ഇ പ്രോഗ്രാം എക്‌സിക്യൂട്ടീവ് സി പി അശ്‌റഫ്, കൊപ്പം എം ഇ ടി സെന്‍ട്രല്‍ സ്‌കൂള്‍ പ്രന്‍സിപ്പാള്‍ വി പി എം ഇസ്ഹാഖ് മാസ്റ്റര്‍ , മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രന്‍സിപ്പാള്‍ ടി സുരേഷ്, ഇ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കെ വി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇ സക്കീര്‍ മോളൂര്‍, തുടങ്ങിയവര്‍ സംബന്ധിക്കും.രാവിലെ 8 മണിക്ക് രജ്‌ട്രേഷന്‍ ആരംഭിക്കും.