Connect with us

Palakkad

ഉള്ളില്‍ നിന്നു കടഞ്ഞെടുക്കുന്നതാണു കവിത: വി മധുസൂദനന്‍ നായര്‍

Published

|

Last Updated

പാലക്കാട്: ഇന്നലെകളിലെ അനു”വങ്ങള്‍ ആറ്റിക്കുറുക്കിയ വിത്താണ് ഇന്നിന്റെ വാക്കെന്നും അതു നാളേ ക്കായി നടണമെന്നും കവി പ്രൊഫ വി മധുസൂദനന്‍ നായര്‍. ജില്ലാ പബ്ലിക് ലൈബ്രറി യുവകവികള്‍ക്കായി നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് ഏറ്റവും അധികം ആയുസുള്ളതു വാക്കുകള്‍ക്കാണ്. വാക്കിനെ നവീകരിച്ചുനിര്‍ത്തുന്നതാണ് ഏറ്റവും വലിയ പരിവര്‍ത്തനം. കവികള്‍ വാക്കിനെയും അതിന്റെ പൊരുളിനെയും അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.—
ലോകസമൂഹം ആയിരക്കണക്കിനു വര്‍ഷങ്ങളായി അനുഭവിച്ചുപോന്ന എല്ലാറ്റിന്റെയും നാദസങ്കേതമായ വാക്കുകള്‍ ഉള്‍പ്പെടുന്ന വാക്യം കൊണ്ടാണു കവിതകള്‍ ചമക്കപ്പെടുന്നത്.
ഉള്ളില്‍ നിന്നു കടഞ്ഞെടുക്കുന്നതാണു കവിതയെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി സെക്രട്ടറി ടി ആര്‍ അജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സി പി പ്രമോദ്, ട്രഷറര്‍ കെ ശാന്തപ്പന്‍, പി ആര്‍ പരമേശ്വരന്‍, ശില്‍പശാല ഡയറക്ടര്‍ റഷീദ് കണിച്ചേരി, വിക്‌ടോറിയ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ പി മുരളി എന്നിവര്‍ പ്രസംഗിച്ചു.
കലാമണ്ഡലം മുന്‍ സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ജ്യോതിഭായ് പരിയാടത്ത്, പി ആര്‍ ജയശീലന്‍ എന്നിവര്‍ ക്ലാസെടുത്തു.
പ്രൊഫ വി മധുസൂദനന്‍ നായരുമായി മുഖാമുഖവും നടന്നു. സമാപന സമ്മേളനം ടി ഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജി പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.—

Latest