Connect with us

Malappuram

മന്ത്രി കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്തി ഫേയസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെ അപകീര്‍ത്തിപ്പെടുത്തും വിധം ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെളിമുക്ക് പടിക്കല്‍ തോട്ടുമ്മല്‍ യഹ്‌യ (25)യെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പടിക്കലിലെ നെല്ലിക്കണ്ടി വെട്ടിക്കുത്തി ശിഹാബുദ്ദീന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. അമീര്‍ഖാന്‍ അഭിനയിച്ച പി കെ എന്ന സിനിമയില്‍ അമീര്‍ഖാന്റെ ഫോട്ടോയില്‍ അദ്ദേഹത്തിന്റെ മുഖം മാറ്റി കുഞ്ഞാലിക്കുട്ടിയുടെ മുഖം പോസ്റ്റ് ചെയ്തു എന്നാണ് പരാതി.