Connect with us

Malappuram

കാളികാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന്

Published

|

Last Updated

കാളികാവ്: പാര്‍ട്ടിയുടെ യുവജന വിഭാഗം ഭരണസമിതിക്കെതിരെ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് കാളികാവില്‍ വൈസ് പ്രസിഡന്റ് രാജിവെച്ച ഒഴിവിലേക്ക് ഈ മാസം 27ന് തിരഞ്ഞെടുപ്പ് നടക്കും. മുസ്‌ലിം ലീഗിലെ കെ കുഞ്ഞാപ്പഹാജി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ മാസം 26നായിരുന്നു യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ലീഗ് പ്രദേശിക നേതാവ് കൂടിയായ കുഞ്ഞാപ്പഹാജി രാജിവെച്ചത്. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വിവിധ പദ്ധതികളിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് നടത്തും മുമ്പേ തന്നെ കുഞ്ഞാപ്പ ഹാജി സ്ഥാനം ഒഴിയുകയായിരുന്നു. യു ഡി എഫ് ബന്ധം ഉലയുന്ന തരത്തില്‍ നടത്തിയ മാര്‍ച്ചിനോടുള്ള വിയോജിപ്പായിരുന്നു കുഞ്ഞാപ്പ ഹാജിയുടെ രാജിയില്‍ കലാശിച്ചത്. എന്നാല്‍ പഞ്ചായത്ത് ലീഗ് നേതാക്കള്‍ യൂത്ത് ലീഗ് മാര്‍ച്ചിനെ തള്ളിപ്പറഞ്ഞിരുന്നില്ല. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് കുഞ്ഞാപ്പ ഹാജി പറയുന്നത്. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലപാട് യു ഡി എഫ് ചേര്‍ന്ന് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

---- facebook comment plugin here -----

Latest