Connect with us

Thrissur

പാചക വാതക വിതരണത്തിലെ അസന്തുലിതാവസ്ഥ: നടപടി വേണമെന്ന് കലക്ടര്‍

Published

|

Last Updated

തൃശൂര്‍: ജില്ലയില്‍ പാചക വാതക വിതരണത്തിലുള്ള അസന്തുലിതാവസ്ഥ പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ എം എസ് ജയ ആവശ്യപ്പെട്ടു. കലക്ടറേറ്റില്‍ ചേര്‍ന്ന പാചക വാതക ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും ഓപ്പണ്‍ഫോറത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍.
ജില്ലയുടെ ചില ഭാഗങ്ങൡ പ്രത്യേകിച്ച് ചില ഏജന്‍സികള്‍ക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നതിന് അസാധാരണമായ കാലതാമസം ഉണ്ടാകുന്നത് ഗൗരവമായാണ് കാണുന്നതെന്നും കലക്ടര്‍ പറഞ്ഞു. വിതരണക്കാര്‍ നിയമാനുസൃതമായ തുക മാത്രമേ ഉപഭോക്താക്കൡ ഈടാക്കാവൂ. വിതരണത്തിനായി ഏജന്‍സികള്‍ നിയോഗിക്കുന്ന ജീവനക്കാര്‍ ഉപഭോക്താക്കളോട് മാന്യമായണ് പെരുമാറുന്നതെന്ന് ഏജന്‍സികള്‍ ഉറപ്പു വരുത്തണം. ഗ്യാസ് ഏജന്‍സികൡ ഫോണ്‍ എടുക്കുന്നിലെന്ന പരാതിയും ഗൗരവമായി എടുക്കും. ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാതിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രതിനിധികളോട് കാരണം ചോദിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പാചക വാതകത്തിന്റെ വിതരണക്കൂലി വര്‍ധിപ്പിച്ച നടപടിയില്‍ ഉപഭോക്താക്കള്‍ ഉന്നയിച്ച പരാതി നിയമപരമായി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഓരോ വിതരണക്കാര്‍ക്കെതിരെയും ലഭിച്ച പരാതികള്‍, എടുത്ത നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരം അടുത്ത ഓപ്പണ്‍ ഫോറത്തില്‍ നല്‍കും.
ആവശ്യമനുസരിച്ച് അര്‍ഹതയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും വര്‍ഷം സബ്‌സിഡി നിരക്കിലുള്ള 12 സിലിണ്ടര്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തണമെന്നും 15000 ഉപഭോക്താക്കളില്‍ അധികമുള്ള ഏജന്‍സികളെ വിഭജിച്ച് കൂടുതല്‍ ഏജന്‍സികള്‍ ആരംഭിക്കുമെന്നുള്ള പ്രമേയവും യോഗം പാസാക്കി. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Latest