Connect with us

Kozhikode

സി എം സെന്റര്‍ സില്‍വര്‍ ജൂബിലി ഡിസംബര്‍ 25, 26, 27 തീയതികളില്‍

Published

|

Last Updated

കോഴിക്കോട്: മത ഭൗതിക വിദ്യഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിന്റെ ആശയും ആവേശവുമായി മാറിയ മടവൂര്‍ സി എം സെന്റര്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം വിവിധ പരിപാടികളോടെ നടന്നു.
സയ്യിദര്‍, പണ്ഡിതര്‍, നേതാക്കള്‍, സംഗമിച്ച പ്രഖ്യാപന സമ്മേളനത്തില്‍ കോടിക്കണക്കിന് സ്വലാത്ത് സമര്‍പ്പണവും ഏറ്റവും കൂടുതല്‍ സ്വലാത്ത് ചൊല്ലിയ രണ്ട് പേര്‍ക്ക് ഉംറ പ്രഖ്യാപനവും നടന്നു. പ്രഖ്യാപന സമ്മേളനത്തില്‍ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സില്‍വര്‍ ജൂബിലി പ്രഖ്യാപനം എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 25, 26, 27 തീയതികളിലാണ് സമ്മേളനം നടക്കുക. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് 25 ഇനം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു.
മജിലിസ് ഹാള്‍, സില്‍വര്‍ ജൂബിലി ഓഡിറ്റോറിയം, കൃഷിയിലൂടെ സ്വയം പര്യാപ്തത, സമൂഹ വിവാഹം, ട്രെയിനര്‍മാരെ വാര്‍ത്തെടുക്കല്‍, ഹംലത്തുല്‍ ഖുര്‍ആന്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ബില്‍ഡിംഗ് ഉദ്ഘാടനം, സ്പിരിച്ച്വല്‍ ബില്‍ഡിംഗ് ഉദ്ഘാടനം ഹോളിഡേ മദ്‌റസ ബില്‍ഡിംഗ് ഉദ്ഘാടനം, തുടങ്ങിയ പദ്ധതികള്‍ ഇതില്‍ പ്രധാനമാണ്. സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കൊയിലാട്ട്, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുസമദ് സഖാഫി മായനാട്, കബീര്‍ മാസ്റ്റര്‍, സയ്യിദ് സകരിയ്യ ബുഖാരി, കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ കുറ്റിക്കടവ് പ്രസംഗിച്ചു. ആലിക്കുട്ടി ഫൈസി സ്വാഗതവും മുസ്തഫ സഖാഫി നന്ദിയും പറഞ്ഞു.