Connect with us

Kollam

മതപരിവര്‍ത്തന മേളകള്‍: മതേതര സമൂഹം ഒറ്റക്കെട്ടായി നേരിടണം- എസ് എസ് എഫ്

Published

|

Last Updated

ചവറ: ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള തത്പരകക്ഷികളുടെ നീക്കത്തെ മതേതര സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. “ഘര്‍വാപസി” പോലുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ആശങ്കാജനകമാണ്. മതപരിവര്‍ത്തന നിരോധ നിയമം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുരുന്നുകളെപ്പോലും കൊന്നൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിനെ കരിവാരിത്തേക്കുന്ന ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
രണ്ട് ദിവസങ്ങളിലായി കൊട്ടുകാട് അല്‍അമീന്‍ സ്‌കൂളില്‍ നടന്ന പ്രതിനിധി സമ്മേളനം എസ് വൈ എസ് ജില്ലാ ജനറല്‍സെക്രട്ടറി അന്‍സാര്‍ നഈമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധി അഹമ്മദ് കബീര്‍ എളേറ്റില്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, നൈസാം സഖാഫി, എസ് ആര്‍ ഫൈസല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നവാസുദ്ദീന്‍ തേവലക്കര, ഷമീര്‍ കിളികൊല്ലൂര്‍, സത്താര്‍ നിസാമി സംബന്ധിച്ചു.
പുതിയ ഭാരവാഹികളായി നിസാമുദ്ദീന്‍ കാമില്‍ സഖാഫി (പ്രസി.), സയ്യിദ് ആശിഖ് തങ്ങള്‍ (ജനറല്‍ സെക്ര.), നൗഷാദ് മന്നാനി(ട്രഷ.), സയ്യിദ് ജഅ്ഫര്‍ സഖാഫി, നാസറുദ്ദീന്‍ നഈമി (വൈ. പ്രസി.), ശുഹൈബ്, അര്‍ഷാദ് (ജോ. സെക്ര.), നുജൂം പതാരം( ക്യാമ്പസ് സെക്ര.), ഫൗസിന്‍ (ഹയര്‍സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Latest