Connect with us

National

ചീഫ് ജസ്റ്റിസിന്റെ മോദി സ്തുതി വിവേകശൂന്യം: നരിമാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നടപടി അനാവശ്യവും വിവേകശൂന്യവുമാണെന്ന് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍. മോദിയെ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മോദിയെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അഭിനന്ദിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ നരിമാന്‍ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
താന്‍ മോദിയുമായി നാല് തവണ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ദീര്‍ഘ വീക്ഷണത്തോടെ ശക്തമായ ഭരണം കാഴ്ചവെക്കാന്‍ കഴിവുള്ള മികച്ച നേതാവാണെന്നുമുള്ള ദത്തുവിന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനൗദ്യോഗിമായ സംഭാഷണങ്ങളിലെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ലായിരുന്നു. ഇത് അനുചിതവും അസാധാരണവുമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ ഇത്തരം അഭിപ്രായ പ്രകടനങ്ങളെന്നും ഇതുപോലുള്ള സംഭവങ്ങള്‍ കഴിഞ്ഞ കാലത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നും നരിമാന്‍ ചോദിച്ചു.
കോടതിക്കു പുറത്തുള്ള കാര്യങ്ങളില്‍ പ്രസ്താവനകളിറക്കാന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് പെരുമാറ്റച്ചട്ടങ്ങളുണ്ട്. നീതിന്യായ തലവന്മാരുടെ വിധിപ്രഖ്യാപനങ്ങളിലാണ് നിരീക്ഷണങ്ങളും അഭിപ്രായങ്ങളും വരേണ്ടത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ മോദിസ്തുതി രാജ്യത്ത് തെറ്റായ സന്ദേശം കൈകാറുകയാണ് ചെയതതെന്നും നരിമാന്‍ നിരീക്ഷിച്ചു.

---- facebook comment plugin here -----

Latest