Connect with us

Thrissur

നിര്‍ബന്ധ മതപരിവര്‍ത്തനത്തില്‍ നിന്ന് പിന്മാറണം: എസ് എം എ

Published

|

Last Updated

തൃശൂര്‍: മതം മനുഷ്യന്റെ മൗലിക അവകാശമാണെന്നും ഏത് മതം സ്വീകരിക്കാനും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യാ ചരിത്രത്തിന്റെ പൈതൃകം സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സൗഹൃദദാരകളെ ജീവിപ്പിക്കുന്നതാണ്.
ഭാരത സംസ്‌കൃതിക്ക് നിരക്കാത്ത പ്രസ്താവനകളും പ്രവൃത്തികളും ചിലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത് അസഹനീയമാണ്. ഭരണകൂടങ്ങളും മതനേതാക്കളും രാജ്യ താത്പര്യം മുന്‍നിര്‍ത്തി നീതിയുടെ പക്ഷത്ത് നിന്ന് കൊണ്ട് ബഹുസ്വരതയെ സംരക്ഷിക്കാനുള്ള പ്രവൃത്തികളുമായി മുന്നോട്ട് പോകണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സയ്യിദ് ഫസല്‍ തങ്ങള്‍, എം കെ മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ പാലപ്പിള്ളി, ഇസ്്ഹാഖ് ഫൈസി ചേറ്റുവ, തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, എം കെ അബ്ദുല്‍ ഗഫൂര്‍, അബ്ദു ഹാജി കൊടുങ്ങല്ലൂര്‍, അബൂബക്കര്‍ ഹാജി ചാവക്കാട് പ്രസംഗിച്ചു.

Latest