Connect with us

Kasargod

റവന്യൂ ജീവനക്കാരുടെ മേഖല ജാഥക്ക് മഞ്ചേശ്വരത്ത് തുടക്കമായി

Published

|

Last Updated

മഞ്ചേശ്വരം: കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ ആര്‍ ഡി എസ് എ) ആഭിമുഖ്യത്തില്‍ നടക്കുന്ന റവന്യൂസംരക്ഷണ വടക്കന്‍മേഖലാ ജാഥയ്ക്ക് മഞ്ചേശ്വരത്ത് തുടക്കം. ഇന്നലെ വൈകുന്നേരം മഞ്ചേശ്വരത്ത് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ജാഥാ ലീഡര്‍ സംസ്ഥാന സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന കൗണ്‍സിലംഗം എന്‍ മണിരാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍ലില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രവീന്ദ്രന്‍, എസ് എഫ് എസ് എ സംസ്ഥാന സെക്രട്ടറി കെ നരേഷ്‌കുമാര്‍, എസ് ഒ ടി ഇ യു സംസ്ഥാന പ്രസിഡന്റ് ഷിജു പി തോമസ്, ജാഥാലീഡര്‍ ജയചന്ദ്രന്‍ കല്ലിങ്കല്‍, വൈസ് ക്യാപ്റ്റന്‍ എച്ച് വി വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ഭുവനചന്ദ്രന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് സി വി നാരായണന്‍ നന്ദിയും പറഞ്ഞു.
ജാഥ ഇന്ന് രാവിലെ കാസര്‍കോട് താലൂക്ക് ഓഫീസ്, കലക്‌ട്രേറ്റ്, ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ്, വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

Latest