Connect with us

Kerala

ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു

Published

|

Last Updated

തൃശൂര്‍: അഗ്രി ഫ്രന്‍സ് കൃഷി സാംസ്‌കാരിക വേദിയുടെ ആറാമത് ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് സമാപിച്ചു. “കുടുംബകൃഷി നമ്മുടെ കൃഷി” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ ആലപ്പുഴ താമരക്കുളം വി വി എച്ച് എസ് എസിലെ എസ് അദൈ്വതിനെ മികച്ച ബാലകൃഷി ശാസ്ത്ര പ്രതിഭയായി തിരഞ്ഞെടുത്തു.
കീടരോഗബാധ പ്രതിരോധിക്കാന്‍ കാട്ടുചെടിയില്‍ നിന്ന് മരുന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം. 11111 രൂപയും ഫലകവുമാണ് പുരസ്‌കാരം. കണ്ണൂര്‍ കൂത്തുപറമ്പ് എച്ച് എസ് എസ് ഏറ്റവും മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു. 4444 രൂപയും ഫലകവുമാണ് പുരസ്‌കാരം. ഈ സ്‌കൂളിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. സ്‌കൂളിന്റെ വകയായുള്ള അഞ്ച് ഏക്കര്‍ സ്ഥലത്ത് മികച്ച രീതിയില്‍ വിവിധയിനം പച്ചക്കറികളും മറ്റും കൃഷിചെയ്താണ് അവര്‍ സമ്മാനാര്‍ഹരായത്. മികച്ച പ്രൊജക്ട് ഗൈഡിനുള്ള പുരസ്‌കാരത്തിന് കൊല്ലം, കടമ്പനാട് കെ ആര്‍ കെ പി എം എച്ച് എസ് എസിലെ ആര്‍ ശ്രീകുമാര്‍ അര്‍ഹനായി. മികച്ച കൃഷി ഗവേഷണപഠനത്തിനുള്ള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം പത്ത് സ്‌കൂളുകള്‍ക്കാണ് ലഭിച്ചത്.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് ജി എം എച്ച് എസ് എസ് (മലപ്പുറം), താമരക്കുളം വി വി എച്ച് എസ് എസ്, കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച് എസ്.എസ്. (തിരുവനന്തപുരം) എന്നിവര്‍ക്കാണ് അംഗീകാരം ലഭിച്ചത്. കാര്‍ഷിക ഗവേഷണപഠനത്തിനുള്ള പുരസ്‌കാരങ്ങള്‍ (പ്രത്യേക പരിഗണ) പാണാവള്ളി എം എ എം എല്‍ പി എസ്, (ആലപ്പുഴ), പാറയ്ക്കല്‍ ഗവ, യു പി എസ്. (തിരുവനന്തപരും), ഇടവ ജവഹര്‍ പബ്ലിക് സ്‌കൂള്‍ (കൊല്ലം) എന്നിവര്‍ക്ക് ലഭിച്ചു.
മികച്ച കൃഷി വിദ്യാലയങ്ങളായി കൂത്തുപറമ്പ് എച്ച് എസ് എസ്, കൊടുങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ജവഹര്‍ പബ്ലിക് സ്‌കൂള്‍, പാണാവള്ളി എം എ എം എല്‍ പി എസ് , ചെറ്റച്ചല്‍ ജവഹര്‍ നവോദയ വിദ്യാലയ എന്നിവര്‍ അര്‍ഹരായി. ശാസ്ത്രീയ കാര്‍ഷിക പ്രദര്‍ശനം – കൊടുങ്ങല്ലൂര്‍ ഗവ. ടെക്‌നിക്കല്‍ എച്ച് എസ് എസ് തൃശൂര്‍, പരമ്പരാഗത കാര്‍ഷിക പ്രദര്‍ശനം – പൂഴിക്കാട് ഗവ. യു പി എസ് പന്തളം, ഫോട്ടോപ്രദര്‍ശനം, കൂത്തുപറമ്പ് എച്ച് എസ് എസ്, ബെസ്റ്റ് ഇന്ററാക്ടര്‍ പുരസ്‌കാരം – മീനാക്ഷി (ഇടവ പബ്ലിക് സ്‌കൂള്‍), കാര്‍ഷിക ഗവേഷണ പഠനം – പടിയൂര്‍ എസ് എന്‍ എ യു പിന സ്‌കൂള്‍, പ്രത്യേക കൃഷി ആദരം – ഗവ. വി എച്ച് എസ് സി തൃശൂര്‍. ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, തൃശൂര്‍, കൃഷി വിജ്ഞാന വ്യാപനത്തിനുള്ള മംഗള്‍യാന്‍ പുരസ്‌കാരം കൊടുങ്ങല്ലൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ബെസ്റ്റ് ഇന്നവേറ്റീവ് പ്രസന്റേഷന്‍ പുരസ്‌കാരം ഗവ. ഓര്‍ഫനേജ് എച്ച് എസ് എസ്, തേഞ്ഞിപ്പലം, മലപ്പുറം തുടങ്ങിയവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

Latest