Connect with us

Ongoing News

സി പി എം നീലഗിരി ജില്ലാ സമ്മേളനം സമാപിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: എരുമാടില്‍ മൂന്ന് ദിവസമായി നടന്നുവന്ന സി പി എം ഒമ്പതാമത് നീലഗിരി ജില്ലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു.
എന്‍ വാസു അധ്യക്ഷതവഹിച്ചു. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കനകരാജ്, എന്‍ ശ്രീനിവാസന്‍, ജില്ലാ സെക്രട്ടറി ആര്‍ ഭദ്രി, വി ടി രവീന്ദ്രന്‍, ലീലാവാസു, എം എ കുഞ്ഞിമുഹമ്മദ്, ജെ ഹാള്‍ദുരൈ, പി തമിഴ്മണി, എല്‍ ത്യാഗരാജന്‍, എ ബാബു, സുരേഷ് താളൂര്‍, വി എ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറിയായി ആര്‍ ഭദ്രിയെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങളായി എന്‍ വാസു, എല്‍ ത്യാഗരാജന്‍, വി ടി രവീന്ദ്രന്‍, ജെ ഹാള്‍ദുരൈ, പി തമിഴ്മണി, വി എ ഭാസ്‌കരന്‍, വി വി ഗിരി, ടി ഗാന്ധി, എല്‍ ശങ്കരലിംഗം, എ യോഹന്നാന്‍, ടി സുബ്രഹ്മണ്യന്‍, ആര്‍ സദാശിവം, ലീലാ വാസു, കെ രാജ്കുമാര്‍, എം എ കുഞ്ഞിമുഹമ്മദ്, എച്ച് സി സജീവ് രാജ്, എം പൊന്നു, എം രഞ്ജിത്ത്, കെ മഹേഷ്‌കുമാര്‍, രാജേശ്വരി, കെ രാജന്‍, ജി വര്‍ഗീസ്, പി എം ഹമീദ്, കെ മാരന്‍, കെ ആര്‍ രവി, മേല്‍മുരുകന്‍, എ സി ഗ്രേസി, സി വിനോദ് എന്നിവരെയും തിരഞ്ഞെടുത്തു.