Connect with us

Ongoing News

വനിതാ ശാക്തീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം; വനിതാ ശാക്തീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വനിതകളുടെ ശാക്തീകരണത്തിനും വികസനത്തിനുമായി സംസ്ഥാനം ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കുടുംബശ്രീ വഴി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നതിനും പര്യാപ്തരാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെണ്ടര്‍ പാര്‍ക്ക് മുതല്‍ ഷീ ടാക്‌സി വരെ ഇതിനുളള ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.