Connect with us

Ongoing News

ആറ്റുകാല്‍ പൊങ്കാല;വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം; ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കും ഭക്തജനസേവനത്തിനുമായി വനിതാ പോലീസ് ഉള്‍പ്പെടെ 3500 ഓളം പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. പ്രധാന കേന്ദ്രങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കുടിവെള്ള വിതരണത്തിനാവശ്യമായ വാട്ടര്‍ ടാങ്കുകള്‍ റവന്യൂ വകുപ്പ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest