Connect with us

Gulf

സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സെയ്ന്റ് ഓണറി

Published

|

Last Updated

ദുബൈ: അടുത്ത അഞ്ചു വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെ സാന്നിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി സെയ്ന്റ് ഓണറി. വാച്ചുകള്‍, എഴുത്തുപകരണങ്ങള്‍, കമനീയ ഉല്‍പന്നങ്ങള്‍ എന്നീ മേഖലയിലെ സ്ഥാപനമാണിത്. അഞ്ചു വര്‍ഷങ്ങള്‍ക്കകം 80 മുതല്‍ 150 ലധികം ഔട്‌ലെറ്റുകളുടെ സാന്നിധ്യമാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് സി ഇ ഒ ഒലിവിയര്‍ ബിറോള്‍ട്ട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ലക്ഷ്വറി വിപണി തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ അന്താരാഷ്ട്ര വിപണിയുടെ 35 ശതമാനത്തോളം മിഡില്‍ ഈസ്റ്റില്‍ ആണുള്ളത്.
1,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ദുബൈ ജുമൈറ ലേക് ടവേഴ്‌സിലെ കമ്പനി സമുച്ചയം ബ്രാന്റിന്റെ മേഖലാ ബഹബ്ബ് കൂടിയാണ്. ഇപ്പോള്‍ 60 രാജ്യങ്ങളില്‍ സെയ്ന്റ് ഓണറിക്ക് ഓഫീസുകളുണ്ട്. സോഫിടെല്‍ ഡൗണ്‍ ടൗണില്‍ നടന്ന 130-ാം വാര്‍ഷിക പരിപാടിയില്‍ ഈജിപ്ഷ്യല്‍ നടിയും ബ്രാന്റ് അംബാസഡറുമായ സബാ മുബാറക്, മുന്‍ ഫ്രഞ്ച് ഫോര്‍മുല വണ്‍ താരവും നടനുമായ പോള്‍ ബെല്‍മോണ്ടോ, സെയ്ന്റ് ഓണറി പ്രസിഡന്റ് തിയറി ഫ്രസാര്‍ഡ് എന്നിവര്‍ സംബന്ധിച്ചു.

Latest