Connect with us

Health

മഞ്ഞുകാലത്തെ ആരോഗ്യ സംരക്ഷണം

Published

|

Last Updated

നമ്മുടെ നാട്ടിലിത് മഞ്ഞുകാലമാണല്ലോ. എന്നാല്‍ മഞ്ഞുകാലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. പനി, ചുമ, കഫക്കെട്ട്, ചുണ്ടുകളും പാദങ്ങളും വിണ്ടുകീറല്‍ തുടങ്ങിയവയാണ് മഞ്ഞുകാലത്ത് കണ്ടുവരാറുള്ള പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാല രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവും. തണുത്ത അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ പനി വരുന്നത് ഒരു പരിധി വരെ തടയാനാവും. എ സിയുടെ തണുപ്പ് അധികം ഏല്‍ക്കുന്നതും പനിവരാന്‍ കാരണമാവും. വരണ്ട ചര്‍മ്മമുള്ളവര്‍ എണ്ണമയമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റും സ്വറ്ററും ധരിച്ചാല്‍ മഞ്ഞും തണുത്തകാറ്റും ഉള്ളിലെത്തുന്നത് ഒഴിവാക്കാനാവും. ചുണ്ടുകള്‍ വരണ്ടുപോകാതിരിക്കാന്‍ വെണ്ണ പുരട്ടാവുന്നതാണ്. പാദങ്ങളില്‍ ഒലിവെണ്ണ പുരട്ടിയാല്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാനാവും.

---- facebook comment plugin here -----

Latest