Connect with us

First Gear

മഹീന്ദ്ര സ്‌കോര്‍പ്പിയോക്ക് പുതിയ വകഭേദം

Published

|

Last Updated

മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ പുതിയ വകഭേദം പുറത്തിറങ്ങി. അടിസ്ഥാന വകഭേദമായ എസ് 4 നു മുകളില്‍ എസ് 4 പ്ലസ് എന്ന വേരിയന്റാണ് പുതിയതായി എത്തിയത്. രണ്ട് എയര്‍ബാഗുകള്‍ , എ ബി എസ് ഇ ബി ഡി, സീറ്റ് ബെല്‍റ്റ് ഇടാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനം, ഫോളോ മീ ഹോം ഹെഡ്‌ലാംപുകള്‍ എന്നവയാണ് എസ് 4 പ്ലസിന്റെ സവിശേഷതകള്‍.

പുതിയ വേരിയന്റിന് കൊച്ചി എക്‌സ്‌ഷോറൂം വില 9.80 ലക്ഷം രൂപയാണ്. എസ് 4 പ്ലസ് ഫോര്‍ വീല്‍ ഡ്രൈവ് 10.94 ലക്ഷം രൂപയാണ് വില.

Latest