Connect with us

First Gear

മേഴ്‌സിഡസ്-എ എം ജി ജി എല്‍ ഇ 63 കപെ പുറത്തിറക്കി

Published

|

Last Updated

മേഴ്‌സിഡസ് എ എം ജി ജി എല്‍ ഇ 63 കപെ ഡിട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. മേഴ്‌സിഡസ് എ എം ജി ശ്രേണിയിലെ കരുത്തുറ്റ മോഡലാണ് ജി എല്‍ ഇ കപെ. 5.5 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിന്‍ ആണ് ജി എല്‍ ഇ കപെ മോഡലിന് കരുത്ത് പകരുന്നത്. കാറിന്റെ വേഗം പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്ററിലെത്താന്‍ 4.2 സെക്കന്‍ഡ് മതി.

മേഴ്‌സിഡസ് എ എം ജി ജി എല്‍ ഇ 63 മോഡലിന്റെ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടി മാനേജ് ചെയ്യുന്നത് സെവന്‍ സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ്. കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ്, ഇന്‍ഡിവിജ്വല്‍, സ്ലിപ്പെറി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ജി എല്‍ ഇ 63 മോഡലിലുണ്ട്.

Latest